ചരിത്രത്തിന്റെ ഇന്നലെകളിൽ ഏറെയൊന്നും ചർച്ച ചെയ്യപ്പെടാനില്ലാത്ത ഒരു കുഗ്രാമ ഭൂവിൽ തുടക്കം കുറിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്ന് ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന കുമ്മിൾ ഗവണ്മെൻറ് ഹയർസെക്കൻഡറി സ്കൂൾ. ഈ നാടിന്റെ ഹൃദയ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ജ്ഞാന സ്വരൂപിണി. ആയിരങ്ങൾക്ക് അക്ഷരവെട്ടം പകർന്ന അക്ഷരാത്മിക. അഭിമാനത്തിന്റെയും ചാരിതാർത്ഥ്യത്തിന്റെയും ധന്യമുഹൂർത്തത്തിൽ നമുക്ക് സംഘശക്തിയായി ഈ ആഘോഷത്തിൽ കണ്ണികളാകാം.
1913-ൽ മുല്ലക്കരയിൽ ധന്യാത്മാക്കളായ നാരായണപിള്ളയും നാരായണനാശാനുമാണ് കുടിപ്പള്ളിക്കൂടത്തിന് ജന്മം നൽകിയത്.അവിടെ നിന്നും കണ്ണംകോട്ടേയ്ക്കും പിന്നീട് കുമ്മിളിലേയ്ക്കും മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. 1954-55 ൽ യു.പി. യായും 1967-68 ൽ ഹൈസ്കൂളായും മാറി 2000-01 ൽ ഹയർ സെക്കൻഡറിയായി ഉയർന്നു.കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. LKG മുതൽ 6-ആം ക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം ഇപ്പോൾ പ്രവർത്തിക്കുന്നു.കൊല്ലം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നമ്മുടെ സ്കൂൾ മാറിക്കഴിഞ്ഞിരിക്കുന്നു. 2013 നവംബറിൽ ആരംഭിക്കുന്ന ശദാബ്ദി ആഘോഷം 2014 നവംബറിൽ അവസാനിക്കുമ്പോൾ 100 വ്യത്യസ്തങ്ങളായ കർമ്മപദ്ധതികളാണ് സാക്ഷാത്കരിക്കുന്നത്.
നാട്ടിടവഴികൾ അക്ഷരമുറ്റത്തേയ്ക്കുള്ള രാജപാത തുറന്നപ്പോൾ പഴമക്കാർക്ക് പുതിയ ആകാശവും പുതിയ ഭൂമിയും വീണുകിട്ടുകയായിരുന്നു. എഴുത്തോലയും എഴുത്താണിയും ആത്മബോധത്തിന്റെ രക്ഷാകവചമായി ഗുരുവരർ ചൊല്ലിക്കൊടുത്ത മന്ത്രാക്ഷരങ്ങൾ ഉരുവിട്ടു ആത്മാവിൽ ആലേഖനം ചെയ്ത് അവർ കരുത്തു നേടി നാൾവഴികളിൽ വിജയത്തിന്റെ രഥചക്രമുരുണ്ടു. കുടിപ്പള്ളിക്കൂടം ഹയർസെക്കൻഡറിയായി പരിണമിച്ചു. സംഘബോധത്തിന്റെ ഇച്ഛാശക്തിക്കു മുന്നിൽ കാലം കൈ കൂപ്പിനിന്നു. ഇന്നിന്റെ നന്മകൾക്ക് ഇന്നലകളിലെ മഹാമനീഷികളോട് നാം കടപ്പെട്ടിരിക്കുന്നു. നാളെയുടെ വാഗ്ദാനങ്ങൾക്ക് നാം വഴികാട്ടികളാകുക.

ചരിത്രത്തിനു മുൻപേ നടന്നു ചരിത്രം രചിച്ച സുമനസ്സുകളെ കൃതജ്ഞതയോടെ സ്മരിക്കുന്നു. ചരിത്രത്തിനൊപ്പം നടന്നു ചരിത്രത്തിൽ ഇടം നേടിയവരെ നമിക്കുന്നു. ചരിത്ര രചയിതാക്കളെ സ്വാഗതം ചെയ്യുന്നു.